ശ്രീ മഹാമേരുചക്രം ( ശ്രീയന്ത്രം)
ശ്രീചക്രം ദേവി ഉപാസനയ്ക്ക് ഉപയോഗിക്കൂന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം.ഒരു വൃത്താകാരത്തില്‍ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു.ഇതില്‍ ശക്തിയെ പ്രധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങള്‍ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങള്‍ ഊര്‍ധമുഖമായും ചിത്രികരി ക്കപെട്ടി രിക്കുന്നു .അതു കൊണ്ടു ത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് അനുമാനിക്കാം.ശ്രീ ചക്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ശ്രീചക്രത്തില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളും കൂടിച്ചേര്‍ന്നു 43 ചെറിയ ത്രികോണങ്ങള്‍ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങള്‍ ദ്വന്ദമല്ലാത്ത അഥവാ അദ്വൈതത്തെ സൂചിപ്പിക്കുന്നു.ഈ ത്രികോണങ്ങള്‍ മുഴുവന്‍ 8 താമരഇതളുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടര്‍ന്ന് 16 താമര ഇതളുകള്‍ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു. ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവില്‍ തന്നെ അര്‍ദ്ധമേരു, കൂര്‍മമേരു, ലിന്ഗമേരു, പൂര്‍ണമേരു ഈന്നിങ്ങനെയും വകഭേദങ്ങള്‍ ഉണ്ട്. ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു. നവ എന്ന സംസ്കൃത പദത്തിനര്‍ത്ഥം ഒന്‍പതു എന്നാകുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒന്‍പതു സ്ഥിതികളെ സൂചിപ്പിക്കുന്നുധ6പ.ശ്രീചക്രത്തിന്റെ ഒന്‍പതു സ്ഥിതികള്‍ ഇവയാണ്. ത്രിലോകമോഹനം – ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകള്‍. സര്‍വ്വാശപരിപൂരക – ശ്രീചക്രത്തില്‍ കാണുന്ന 16 താമരയിതളുകള്‍. സര്‍വസന്ക്ഷോഭഹന – ശ്രീചക്രത്തില്‍ കാണുന്ന 8 താമരയിതളുകള്‍. സര്വസൗഭാഗ്യദായക – ശ്രീചക്രത്തില്‍ കാണുന്ന 14 ചെറിയ ത്രികോണങ്ങള്‍. സര്‍വഅര്‍ത്ഥ സാധക – ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍. സര്‍വരക്ഷാകര – ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍. സര്‍വരോഗഹാര – ശ്രീചക്രത്തില്‍ കാണുന്ന 8 ചെറിയ ത്രികോണങ്ങള്‍. സര്‍വസിദ്ധിപ്രധ – ശ്രീചക്രത്തില്‍ കാണുന്ന 1 ചെറിയ ത്രികോണങ്ങള്‍. സര്‍വഅനന്തമയ – ശ്രീചക്രത്തില്‍ കാണുന്ന വൃത്തബിന്ദു. തന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ്.യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ
ശ്രീപാര്‍വ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അര്‍ത്ഥവും, ലക്ഷ്്മി എന്ന് മന്ത്ര അര്‍ത്ഥവും കല്പിക്കുന്നു. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദര്‍ശനം കൊണ്ടും പൂജിക്കുന്നത് കൊണ്ടും കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.സൗന്ദര്യലഹരി സ്ത്രോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമര്‍ശിച്ചിടുണ്ട്. ശ്രീ യന്ത്രത്തിന്റെ നിര്‍മാണം യോഗിനി ഹൃദയത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്
ഇത്രയേറെ പ്രാധാന്യമുള്ള സാക്ഷാല്‍ ശ്രീ യന്ത്രം (മഹാമേരുചക്രം) ഗൃഹത്തില്‍ വെച്ചാരാധിക്കാവുന്ന തരത്തില്‍ നിങ്ങളുടേയും കുടുംബാംഗങ്ങളുടെയും നക്ഷത്രവും,പേരും ഉള്‍ക്കൊള്ളിച്ച് പൂജിച്ച് ശക്തിവരുത്തി വെച്ചാരാധിക്കാവുന്ന രൂപത്തില്‍ നല്കുന്നു വിശദവിവരങ്ങള്‍ക്ക് വിളിക്കുക.
ജ്യോത്സ്യര് എസ് ജയദേവന്
വേദിക് ആസ്ട്രോളജി സെന്റ്റര്‍
എസ്.എന്‍ പാര്‍ക്ക് റോഡ് കണ്ണൂര്‍
കണ്ണൂര്‍,തൃശൂര്‍,ദുബായ് എന്നിവിടങ്ങളില്‍ ജ്യോത്സ്യരുടെ സേവനം ലഭ്യമാണ്.
ഫോണ്‍- 999 570 5555
.
For more details