നവഗ്രഹ സ്തോത്രം നിത്യപാരായണത്തിന്…
തിരക്കുള്ള സമയങ്ങളില്‍ നവഗ്രഹ സ്തോത്രം ജപിക്കാനുള്ള സാവകാശം ലഭിക്കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന മന്ത്രം ജപിക്കുക
“നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :”
നവഗ്രഹ സ്തോത്രം
നിത്യപാരായണത്തിന്…
സൂര്യന്
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോഘ്നം സര്‍വ്വപാപഘ്നം ഭാസ്കരം പ്രണമാമ്യഹം.
ചന്ദ്രന്
ദധിശംഖതുഷാരാഭാം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാഞ്ചന സന്നിഭം
കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം.
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രന്
ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാനാഭാം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
രാഹു
അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം താരകാകാരമസ്തകം
രൗദ്രം രൗദ്രാഗുണോപെതം തം കേതും പ്രണമാമ്യഹം
നവഗ്രഹ ഗുണഫലങ്ങള്‍ അധികരിക്കാനും , ദോഷഫലങ്ങള്‍ ശമിക്കാനും പല മാര്‍ഗങ്ങളുണ്ട് . ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക് യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും , ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച് പൂജ ചെയ്യുന്നതും ഗുണ പ്രദം ആണ് .സൂര്യനും , ചൊവ്വയ്ക്കും ചുവപ്പ് , ചന്ദ്രനും ശുക്രനും വെളുപ്പ് , ശനിക്കു കറുപ്പ് , വ്യാഴത്തിനു മഞ്ഞ , ബുധന്‍ പച്ച എന്നീ നിറങ്ങള്‍ പ്രധാനം .ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കാനും ദോഷഫലങ്ങള്‍ ശമിപ്പിക്കുവാനും നവഗ്രഹസ്തോത്രം ദിവസേന ജപിക്കുകില്‍ ആയുരാരോഗ്യ വര്‍ധന , ധനലാഭം , പുത്ര- കളത്ര ഐശ്വര്യം , സര്‍വ ഐശ്വര്യം എന്നിവ ലഭിക്കും . ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രം ഉപാസിച്ചാല്‍ മതിയാകും .