ഏക ശ്ലോകീ രാമായണം
വിശ്വാസികള്‍ ഏവരും ഇന്ന് മുതല്‍ ഒരുമാസക്കാലം രാമായണശീലുകള്‍ക്ക് പിന്നാലെയാവും, എന്നാല്‍ രാമായണം വായിക്കണം എന്ന് മനസ്സാ ആഗ്രഹിച്ചിട്ടും തിരക്കുകളാല്‍ കഴിയാത്തവര്‍ക്കും വായന ആരംഭിച്ചിട്ടും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് പലവിധ കാരണങ്ങളാല്‍ തുടരാനാകാത്തവര്ക്കും ഈ അത്ഭുത രാമായണം രാമായണപാരായണത്തിന്റെ സര്‍വ്വ പുണ്ണ്യങ്ങളും നിങ്ങള്‍ക്കേകും ‘ഏകശ്ലോകീ രാമായണം’
“പൂര്‍വ്വം രാമ തപോവനാദി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹിഹരണം ജടായുമരണം
സുഗ്രീവസംഭാഷണം, ബാലിനിഗ്രഹം
സമുദ്രതരണം, ലങ്കാപുരിദഹനം
പശ്ചാത് രാവണ, കുംഭകര്‍ണ്ണ നിധനം
ഹ്യേതദ്ധി രാമായണം”
ഈ വരികൾ ചൊല്ലിയാൽ രാമായണം മുഴുവൻ വായിച്ച ഫലമാണ് എന്നാണ് ആചാര്യമതം.