സംഖ്യ ശാസ്ത്രം

സംഖ്യയറിഞ്ഞാൽ ഭാവി നിർണയിക്കാം…
സംഖ്യജ്യോതിഷമറിഞ്ഞാൽ കുട്ടികളുടെ ഭാവി നിർണയിക്കാൻ എളുപ്പമാണ്. അവരുടെ വിദ്യാഭ്യാസാഭിരുചി, മാനസിക വ്യാപാരം തൊഴിൽ അഭിരുചി തുടങ്ങിയ സംഗതികൾ കൃത്യമായി മനസിലാക്കുന്നത് വഴിയാണിത്.
ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്യധികം സ്വാധീനം ചെലുത്തുന്ന സംഖ്യകൾ ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളിൽ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതാണ്. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന പോസിറ്റീവ് എനർജിക്ക് വിപരീതമായി നാം അവരെ മറ്റൊരാളിൽ വാർത്തെടുക്കാൻ ശ്രമിക്കരുത് എന്നുള്ള വസ്തുതയും അറിയണം.
സംഖ്യാജ്യോതിഷത്തിലൂടെ ഒരു വ്യക്തിയുടെ അഥവാ കുട്ടികളിലെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ മനസിലാക്കാൻ സാധിക്കും. ആ കുട്ടികളുടെ ഭാഗ്യസംഖ്യ, വിധിസംഖ്യ, രാശിസംഖ്യ, നാമസംഖ്യ എന്നിവ വിശദമായി പരിശോധിക്കുന്നത് വഴിയാണിത്. നാമസംഖ്യ ശരിയായ രീതിയിലുള്ള എനർജിയല്ല നൽകുന്നതെങ്കിൽ നാമം ക്രമപ്പെടുത്തുന്നതിലൂടെ ആ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
സംഖ്യാജ്യോതിഷപ്രകാരമുള്ള ഭാഗ്യരത്നം, ഭാഗ്യസംഖ്യായന്ത്രം എന്നിവ ധരിക്കുന്നതിലൂടെ ഭാഗ്യസംഖ്യ പ്രകാരം ഏതെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ അതും പരിഹരിക്കാൻ കഴിയും. ഇത്തരം പരിഹാര മാർഗങ്ങളിലൂടെ ഒരു കുട്ടിയിൽ മറഞ്ഞുകിടക്കുന്ന കഴിവുകൾ പുറത്തെടുക്കാനും ആ വ്യക്തികൾക്ക് ശോഭനമായ ഒരു ഭാവി ഉണ്ടാക്കിയെടുക്കാൻ സഹായിക്കാനും രക്ഷിതാക്കൾക്ക് കഴിയും. അവരവരുടെ മക്കളിൽ ഉറങ്ങികിടക്കുന്ന താത്‌പര്യങ്ങൾ അറിഞ്ഞു വേണം കുട്ടികളെ അവരുടെ പഠനമേഖല തിരഞ്ഞെടുക്കാൻ സഹായിക്കേണ്ടത്.
കുട്ടികളെ അവരവരുടെ അഭിരുചി പരിഗണിക്കാതെ മറ്റേതെങ്കിലും മേഖലകളിൽ തളച്ചിടാൻ ശ്രമിച്ചാൽ കുട്ടികളുടെ സമയവും ഭാവിയും നഷ്ടപ്പെടുന്നതോടൊപ്പം തന്നെ രക്ഷിതാക്കളുടെ ധനവും നഷ്ടപ്പെടും. ചില അപൂർവം സാഹചര്യങ്ങളിൽ മക്കളെ തന്നെ നഷ്ടപ്പെടുന്ന സാഹചര്യങ്ങളും വന്നേക്കാം.
ജനനസമയത്ത് പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ഗ്രഹങ്ങളുടെ സ്വാധീനം ആ വ്യക്തിയിൽ പ്രതിഫലിക്കുന്നതിനാൽ ആണ് ഭാഗ്യസ്ഥാനത്ത് നിൽക്കുന്ന ഭാഗ്യസംഖ്യയ്ക്ക് ഇത്രയേറെ പ്രാധാന്യമുണ്ടാകുന്നതിന് കാരണം. ഭാഗ്യസംഖ്യ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭൗതിക വശത്തെ സൂചിപ്പിക്കുന്നതാണെങ്കിൽ ആ വ്യക്തിയുടെ നാമസംഖ്യ, ജീവിതത്തിന്റെ അതിനിഗൂഢമായ ആത്മീയ വശത്തെയാണ് സൂചിപ്പിക്കുന്നത്.
ഭാഗ്യസംഖ്യ സ്ഥിരസംഖ്യയും നാമസംഖ്യ ചരസംഖ്യയും ആയിരിക്കും. ആയതിനാൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസം മോശമായ രീതിയിൽ വരുന്നതായികണ്ടാൽ ഒരു പരിധി വരെ നാമം ശരിയാക്കിയാൽ ആ കുട്ടിയുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സാധിക്കും. ഓരോ ഭാഗ്യസംഖ്യയിൽ ജനിച്ചാൽ ഏതൊക്കെ മേഖലകളിൽ ശോഭിക്കാൻ സാധിക്കും എന്ന് മുൻകൂട്ടി അറിയാൻ സാധിക്കും. 1 മുതൽ 9 വരെയുള്ള ഭാഗ്യസംഖ്യകളിൽ ജനിച്ചവർക്ക് ലഭിക്കാൻ സാദ്ധ്യതയുള്ളതും ശോഭിക്കാൻ സാധിക്കുന്നതും ആയ തൊഴിൽ മേഖലയും വിദ്യാഭ്യാസ അഭിരുചിയും മാനസിക വ്യാപാരം എന്നിവയെക്കുറിച്ച് ഒരു ചെറിയ വിവരണം താഴെ കൊടുക്കുന്നു.
ഭാഗ്യസംഖ്യ -1 ( 1, 10, 19, 28 – ൽ ജനിച്ചവർ)
തൊഴിൽ മേഖല:
സർക്കാർ ജോലി, വ്യവസായം, രാഷ്ട്രീയം, സംവിധായകൻ തുടങ്ങിയ മേഖലകളിൽ ശോഭിക്കാൻ സാദ്ധ്യതയുണ്ട്. ആജ്ഞാശക്തി, സാമർത്ഥ്യം, ഉത്തരവാദിത്ത ബോധം, കൃത്യനിഷ്ഠ തുടങ്ങിയ മാനസികവികാരങ്ങൾ ഗുണം ചെയ്യും. എന്നാൽ അനുസരണശീലവും വിനയവും ഇല്ലാത്തതിനാൽ ശത്രുക്കൾ കൂടുതലായി ഉണ്ടാകും.
ഭാഗ്യസംഖ്യ-2 (2, 11, 20, 29 – ൽ ജനിച്ചവർ)
ഇക്കൂട്ടരിൽ ധാരാളം പേരും കലാരംഗത്ത് ശോഭിക്കും. സാഹിത്യം, ചിത്രരചന, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളിൽ മുന്നോട്ട് പോകും. വ്യാപാരത്തിൽ ഏർപ്പെട്ടാൽ അത് കലയുമായി ബന്ധപ്പെട്ട മേഖല തിരഞ്ഞെടുക്കണം. അലസതയും പരാശ്രയശീലവും കൂടുതലായി ഉള്ളതിനാൽ കൂട്ടുപ്രവർത്തനമോ ആരുടെയെങ്കിലും മേൽനോട്ടമോ എല്ലാകാര്യത്തിലും ഉള്ളത് ഗുണം ചെയ്യും.
ഭാഗ്യസംഖ്യ -3 (3,12,21,30-ൽ ജനിച്ചവർ)
അദ്ധ്യാപകവൃത്തി, മതാദ്ധ്യക്ഷൻ, വക്കീൽ, രാഷ്ട്രീയം, പഞ്ചായത്ത് അംഗം മുതൽ മന്ത്രിപദം വരെയുള്ള രംഗങ്ങളിൽ ശോഭിക്കാൻ സാധിക്കും. ഏത് രംഗത്ത് പ്രവർത്തിച്ചാലും രാഷ്ട്രീയമോ സംഘടനാപ്രവർത്തനമോ ഇക്കൂട്ടർക്ക് ഉണ്ടാകാം.
ഭാഗ്യസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവയോടൊപ്പം രാശിസംഖ്യ പൊരുത്തപ്പെടാതെ വരികയാണെങ്കിൽ പലതരത്തിലുള്ള പരാജയങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. ഭാഗ്യപരീക്ഷണത്തിന് ഇക്കൂട്ടർ ഒരുന്പെടുകയില്ല. സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടുകൾ സ്വയം അനുഭവിച്ച് തീർക്കുകയേ ഉള്ളൂ. നല്ല അടുക്കും ചിട്ടയും ജീവിതത്തിൽ ഉണ്ടായിരിക്കും.
ഭാഗ്യസംഖ്യ -4 (4,13,22,31 -ൽ ജനിച്ചവർ)
ശാസ്ത്ര, സാങ്കേതികരംഗത്തായിരിക്കും ഇക്കൂട്ടർ ശോഭിക്കുക. ഡോക്ടറോ, എഞ്ചിനീയറോ ആകാൻ യോഗം ഉണ്ട്. കൈത്തൊഴിൽ രംഗത്തും ശോഭിക്കും.പണമിടപാടുസ്ഥാപനങ്ങൾ, ചിട്ടികന്പനികൾ, ബാങ്ക് മുതലായ മേഖലകളും ഗുണകരമാണ്. ഏത് കാര്യത്തിനും എതിരുപറയുന്ന സ്വഭാവം കാണും. വശ്യമായും മധുരമായും സംസാരിച്ചു ശീലിച്ചാൽ മാത്രമേ ജീവിതത്തിൽ ശോഭിക്കുകയുള്ളൂ. ആരെയും ഭയക്കില്ല. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന പ്രകൃതക്കാരനായിരിക്കും.
ഭാഗ്യസംഖ്യ-5 (5,14,23 -ൽ ജനിച്ചവർ)
ഗ്രന്ഥരചന, പുസ്തകപ്രസാധനം, സാഹിത്യം, അദ്ധ്യാപനം തുടങ്ങിയ രംഗങ്ങൾ അനുയോജ്യമാണ്. സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയിലാണ് കൂടുതലും ശോഭിക്കുന്നത്. സ്വന്തമായ നിലയിൽ നടത്തുന്ന വ്യവസായങ്ങളിൽ നേട്ടമുണ്ടാകും. സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ളവരുമായി സന്പർക്കം ഉണ്ടായിരിക്കും. ആശങ്കയും അപകർഷതയും കൂടുതൽ അനുഭവപ്പെടുന്ന ഇവർ പ്രലോഭനങ്ങളിൽ വേഗം ചെന്ന് വീഴാനുള്ള സാദ്ധ്യതയുമുണ്ട്.
ഭാഗ്യസംഖ്യ – 6 (6,15,24 -ൽ ജനിച്ചവർ)
കലയുമായി ആയി ബന്ധപ്പെട്ട ഏത് രംഗങ്ങളിലും ശോഭിക്കും.
തോൽവിയുണ്ടായാലും ഇവർ തളരില്ല. എല്ലായ്പ്പോഴും ചിരിച്ചമുഖമായിരിക്കും. തങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരുടെയല്ലാതെ മറ്റാരുടെയും താത്‌പര്യ്ൾ ഇവർ പരിഗണിക്കില്ല.
ഭാഗ്യംസംഖ്യ-7 (7,16,25-ൽ ജനിച്ചവർ)
ഔഷധനിർമ്മാണം, വ്യാപാരം, മദ്യവ്യവസായം, മെഡിക്കൽ റെപ്രസെന്റേറ്റീവ്, കയറ്റുമതി, വ്യാപാരം, ഏജൻസി പ്രവർത്തനം തുടങ്ങിയ മേഖലകൾ യോജിച്ചതാണ്. സർക്കാർ ജോലി ലഭിക്കുന്നത് നാമസംഖ്യയേയും വിധിസംഖ്യയേയും ആശ്രയിച്ചിരിക്കും. നിഗൂഢശാസ്ത്രങ്ങൾ വശമാക്കും. മന്ത്രതന്ത്രങ്ങളിലും ശോഭിക്കും.
സഞ്ചാരപ്രിയർ ആയിരിക്കും. ശുദ്ധാത്മാക്കൾ ആയിരിക്കും. മറ്റുള്ളവരെ വശീകരിക്കാനുള്ള കഴിവുണ്ടായിരിക്കും.
ഭാഗ്യസംഖ്യ -8 (8,17,26-ൽ ജനിച്ചവർ)
ബഹുമുഖപ്രതിഭകളാണെങ്കിലും സർക്കാരുദ്യോഗത്തിൽ ശോഭിക്കും. ഗതാഗതവകുപ്പിലും ശോഭിക്കും. ശുക്രന്റെ അനുഗ്രഹം ഉള്ള സംഖ്യയായ `6′ നാമസംഖ്യയോ വിധിസംഖ്യയോ ആയി വന്നാൽ കലാരംഗത്ത് ശോഭിക്കും. തികഞ്ഞവ്യക്തിത്വം പുലർത്തുന്നവർ ആയിരിക്കും. തികഞ്ഞ മതനിഷ്ഠ ഉണ്ടായിരിക്കും. കഠിനഹൃദയരാണ് എന്നുതോന്നുമെങ്കിലും മനസ്സ് ആർദ്രമായിരിക്കും.
ഭാഗ്യസംഖ്യ-9
നീതിന്യായ വകുപ്പിലോ, സൈനിക വകുപ്പിലോ, പൊലീസിലോ ഉദ്യോഗം ലഭിക്കുന്നതായിരിക്കും. ഏതുരംഗത്തായാലും നേതൃത്വപാടവം ഉണ്ടായിരിക്കും. കീഴ്ജീവനക്കാർ ഉണ്ടായിരിക്കുകയും ചെയ്യും.
ശിക്ഷിക്കാനും ശാസിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കും. അവഗണന ഇക്കൂട്ടർ പൊറുക്കുകയില്ല.
പൊതുവെ പറഞ്ഞാൽ ഭാഗ്യസംഖ്യയ്ക്ക് അനുകൂലമായ നാമസംഖ്യയും വിധിസംഖ്യയും ഉണ്ടായിരുന്നാൽ മാത്രമേ ഓരോരുത്തർക്കും അർഹതയുള്ള തൊഴിലും വിദ്യാഭ്യാസവിജയവും ഉണ്ടാവുകയുള്ളൂ. അനുകൂലമല്ലാത്ത നാമസംഖ്യ ഭാഗ്യസംഖ്യയ്ക്ക് അനുകൂലമാക്കാൻ സാധിക്കും. എന്നാൽ വിധിസംഖ്യയ്ക്കും, രാശിസംഖ്യയ്ക്കും, ഭാഗ്യസംഖ്യയ്ക്കും മാറ്റിമറിക്കാൻ സാധിക്കില്ല. ആയതിനാൽ നാമസംഖ്യ ശരിപ്പെടുത്തുന്നത് ഗുണംചെയ്യും.

ജനന സമയം അറിയാത്തവര്‍ക്ക് സാധാരണ ജാതകം തെയ്യാരാക്കാന്‍ കഴിയില്ല അവര്‍ക്ക് സ്വന്തം ഭാവിയും ജീവിതത്തെ കുറിച്ച് കൂടുതല്‍ കാഴ്ചപ്പാട് ഉണ്ടാകാന്‍ സംഖ്യാശാസ്ത്ര ജാതകം സഹായകമാണ്
സംഖ്യാശാസ്ത്ര ജാതകം ആവശ്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ CLICK ചെയ്യുക

For more details…

Click-Here