വിഷുഫലം-2016
ഈ വിഷു മുതല്‍ അടുത്ത വിഷുവരെ
നിങ്ങള്‍ക്കെങ്ങിനെ ?
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 12 രാശികളായി തിരിച്ച് ഓരോ കൂറുകാരുടെയും വിശദമായ ഫലപ്രവചനം താഴെ വായിക്കുക….
രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്യുന്നു മേടം രാശിമുതല്‍ കന്നി രാശി വരെ 6 ഭാഗങ്ങള്‍ ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു…
(അശ്വതി,ഭരണി,കാര്‍ത്തിക 1/4. മേടക്കൂര്)
മേടം രാശിക്കാര്‍ക്ക് ഈ പുതുവര്‍ഷം ഗുണദോഷസമ്മിശ്രമാണ് വളരെ കാലമായി നിങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് കാര്യം ഒരു നൂതനാശയമായി നിങ്ങളെ പ്രചോദിപ്പിക്കും. സംശയിക്കാതെ മുന്നോട്ട് പോകുക എന്നാല്‍ ഇപ്പോഴും നിങ്ങള്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ ആശയക്കുഴപ്പത്തില്‍ പെട്ടിരിക്കുകയാണെന്നറിയാം, ഈ സാഹചര്യത്തില്‍ മനസ്സിന് ശാന്തത നല്കി സമചിത്തതയോടെ ചിന്തിക്കുക, തൊഴില്‍ രംഗത്ത് എതിര്‍പ്പുകള്‍ ശക്തമാകും. എന്നാല്‍ അത് കാര്യമാക്കാതെ നിങ്ങള്‍ മുന്നോട്ടുപോകുക. ചില പ്രത്യേക യാത്രകള്‍ ഈ വര്‍ഷമുണ്ടാകും സ്ത്രീകളുമായി ഇടപെടുമ്പോള്‍ കോപവും പരിഹാസവും നിയന്ത്രിക്കുക. ആളുകള്‍ പലരും ഇത് ക്ഷമിച്ചു എന്ന് വരില്ല.തൊഴില്‍പരമായ അനുകൂല അനുഭവങ്ങളുടെ വര്‍ഷമാണ്. അധികാരവും വരുമാനവും വര്‍ധിക്കും. പിണക്കം മറന്ന് സുഹൃത്തുക്കള്‍ അടുത്തു വരും. കുടുംബ ബന്ധങ്ങളില്‍ പുതിയ ഊഷ്മളത ദൃശ്യമാകും. അമിത ആത്മ വിശ്വാസത്താല്‍ പല കാര്യങ്ങളും ലക്ഷ്യത്തില്‍ എത്തിക്കുവാന്‍ കഴിയാതെ വരും. എന്നിരുന്നാലും കഠിന പ്രയത്നത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും,ഉദരസംബന്ധമായതോ, ഹൃദയ സംബന്ധമായതോ ആയ അസുഖങ്ങള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട വര്‍ഷമാണ്. വൈദ്യോപദേശം അവഗണിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഗൃഹനിര്‍മാണം ആഗ്രഹിക്കുന്നവരോ തുടങ്ങി വെച്ചിരിക്കുന്നരോ ഇക്കൊല്ലം അത് സാധ്യമാക്കും വിദേശയാത്രയ്ക്ക് അനുമതി പ്രതീക്ഷിക്കുന്നവര്‍ക്ക് ആഗ്രഹ സഫലീകരണമുണ്ടാകും
2016 ആഗസ്റ്റ് 11 മുതല്‍ വ്യാഴം കന്നിരാശിയിലേക്ക് നീങ്ങുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റുതൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും പുരോഗതിക്ക് തടസ്സങ്ങള്‍ ഉണ്ടാകാതെ നോക്കണം ബിസിനസ് വിപുലീകരിക്കാനുള്ള നിങ്ങളുടെ താല്പര്യങ്ങള് തടസ്സപ്പെടാതിരിക്കാനും ശ്രദ്ധിക്കണം ,നിയമപ്രശ്നങ്ങളും വിദേശത്തുള്ള സ്ഥല സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കപ്പെടാതിരിക്കാം, നിങ്ങളുടെ കടങ്ങളും വര്ദ്ധിചെക്കാം,എന്നിരുന്നാലും മേടം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാകുമെന്ന് കരുതാം, ഊഹം വഴി പല കാര്യങ്ങളും ചെയ്യേണ്ടി വരുമെങ്കിലും അധികം ആപത്സാധ്യതകള് ഏറ്റെടുക്കരുതെന്ന് ഉപദേശിക്കുന്നു. പരിഹാരം : ശിവലിംഗം ശുദ്ധജലം ഉപയോഗിച്ച് കുളിപ്പിക്കുകയും, കൂടെയുള്ള മന്ത്രം ജപിച്ച് കൊണ്ട് ബാക്കിയുള്ള ജലം ശിവലിംഗത്തിലെ നാഗ രൂപത്തില്‍ അഭിഷേകം ചെയ്യുക. “ഓം നകുലായ വിദ്മഹേ വിഷദന്തായ ധീമഹി തന്നോ സര്‍പ്പ പ്രചോദയാത്”
(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2 ഇടവക്കൂര്)
ഈ കാലയളവില്‍ കര്‍ക്കശ സ്വഭാവം ഒഴിവാക്കുകതന്നെ വേണം. ചര്‍ച്ചകളില്‍ ആ സമീപനമുപേക്ഷിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കാതുകൊടുക്കണം. വാക്കുകള്‍ കൗശലപൂര്‍വം ഉപയോഗിക്കുക.സമീപനത്തില്‍ സൌമ്യത കാണിച്ചാല്‍ പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കപ്പെടും. പ്രിയപ്പെട്ടവരോടും സഹോദരങ്ങളോടും ഇതേ സമീപനം തന്നെ സ്വീകരിക്കുക. കര്ക്കസസ്വഭാവം നിങ്ങഖുടെ നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തും. ഇപ്പോഴും നിങ്ങള്‍ സമ്മിശ്ര വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ഏക കണ്ഠമായ ഒരു തീരുമാനത്തിലെത്തിച്ചേരുക എന്നത് ദുഷ്കരമായിരിക്കും.പുതിയ കാര്യങ്ങലൊന്നും ഈ വര്‍ഷം തുടങ്ങുന്നത് നന്നായിരിക്കില്ല
സൌഭാഗ്യവും ഈശ്വരാധീനവും അനുഭവത്തില്‍ വരുന്ന വര്‍ഷമായിരിക്കും. സ്ത്രീകള്‍ മുഖേന കാര്യനേട്ടവും ധന ലാഭവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ ഉദ്യോഗ സംബന്ധമായ അലച്ചില്‍ വര്‍ധിക്കും. തനിക്കു യോജിക്കാത്ത സൌഹൃദ ബന്ധം ഉടലെടുക്കുകയും തന്മൂലം മനസ്താപം വരുവാനും സാധ്യതയുണ്ട്. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനി ക്കാന്‍ ഇടവരും. അവിവാഹിതര്‍ക്ക് വര്‍ഷ മധ്യത്തോടെ വിവാഹ നിശ്ചയം പ്രതീക്ഷിക്കാം. അനാവശ്യ ചിന്തകളാല്‍ മനസ്സ് അകാരണമായി ആകുലപ്പെടുന്ന സ്വഭാവത്തിന് മാറ്റം വരുത്താന്‍ വേണ്ട മാനസിക പരിശീലനം നേടും.എന്നിരുന്നാലും നിങ്ങള്‍ മതത്തോട് കൂടുതലായി ചേര്‍ന്ന് നില്‍ക്കുകയും, നിങ്ങളുടെ പിതാവുമായുള്ള ബന്ധം വിഷമകരമാവുകയും ചെയ്യും. നിങ്ങള്‍ക്ക് ഒരു നെഗറ്റീവ് മനോഭാവം രൂപപ്പെടുകയും ചെയ്യാം. നിങ്ങളുടെ ഭവനം മാറുന്നതിനോ, സ്ഥലം മാറുന്നതിനോ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലം മാറ്റമുണ്ടാവും. വ്യാഴം ചിങ്ങരാശിയില്‍ – നിങ്ങളുടെ രാശിയില്‍ നിന്ന് നാലാമത്തെ ഗൃഹത്തില്‍ നില്‍ക്കുന്നത് നിങ്ങളുടെ സ്ഥിര വരുമാനത്തിലെ വര്‍ദ്ധനവിനെ കാണിക്കുന്നു. മാതാവിന്റെ ബന്ധു ഭാഗത്ത് വിപുലമായ ആഘോഷം നടക്കാനുള്ളതായി കാണുന്നു. ഇപ്പോള്‍ നിങ്ങള്‍ ശത്രുക്കളെ അതിജീവിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വിജയകരമായി ഉയര്‍ച്ച നേടാനാവുമെന്നും കരുതേണ്ടിയിരിക്കുന്നു നിങ്ങളുടെ രാശിയില്‍ നിന്ന് രാഹു അഞ്ചാമത്തെ ഗൃഹത്തിലേക്ക് നീങ്ങുന്നതിനാല്‍ സ്നേഹ ബന്ധങ്ങള്‍, നിങ്ങളുടെ കുട്ടികള്‍ എന്നിവരെ ചൊല്ലിയുള്ള ഉത്കണ്ഠ കുറയും. ഗ്രഹങ്ങളുടെ ഈ സഞ്ചാരം വിദ്യാര്‍ത്ഥികളുടെ പുരോഗതിയും സൂചിപ്പിക്കുന്നു. എന്നിരുന്നാലും രാഹു നാലാമത്തെ ഗൃഹത്തിലൂടെ കടന്ന് പോകുന്നത് വിശ്രമമില്ലായ്മക്കും കോപത്തിനും കാരണമാകും. പരിഹാരം : ശിവലിംഗം ശുദ്ധജലം ഉപയോഗിച്ച് കുളിപ്പിക്കുകയും, ഒരു വിളക്ക് തെളിച്ച്, ചന്ദനത്തിരി കത്തിച്ച് വെച്ച് ഒരു വട്ടം ഈ പഞ്ചാക്ഷര മന്ത്രം ഉരുവിടുകയും ചെയ്യുക : “ഓം നമ ശിവായ”
(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 മിഥുനക്കൂര്)
തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയായിരിക്കുംഈ വര്‍ഷം നിങ്ങളുടെ തുടക്കം.ജനഹൃദയങ്ങളില്‍ പ്രകാശം പരത്താന്‍ പര്യാപ്തമായിരിക്കും ഇപ്പോള്‍ നിങ്ങളുടെ പുഞ്ചിരി എന്ന് പറയാതെ വയ്യ,തൃപ്തികരമായ ആരോഗ്യ നില,മനസികോന്മേഷം,സുഹൃത്തുക്കളുമായി ഒത്തുചേരാനുള്ള പദ്ധതികള്‍ .കുട്ംബത്തോടൊപ്പം ഒത്തുചേരല്‍,അല്ലെങ്കില്‍ സ്വയം സംതൃപ്തി തോന്നാവുന്ന തരത്തിലുള്ള പ്രസന്നമായ വസ്ത്ര,ആഭരണങ്ങള്‍ ലഭിക്കുക.പ്രിയപ്പെട്ടവരില്‍ നിന്നും സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.സാന്പത്തികമായി നല്ലനിലയിലായിരിക്കും.ഈ മനോഹരവര്ഷത്തില് പ്രതികൂല ചിന്തകള്‍ക്ക് മനസ്സില്‍ ഇടം കൊടുക്കരുത്. ചെലവ് കൂടാന്‍ സാധ്യതയുണ്ട്
വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാലാഭത്തിന്റെയും പരീക്ഷാവിജയ ത്തിന്റെയും വര്‍ഷമാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ പലതും തിരികെ അധീനതയില്വരുന്നതാണ്. കുടുംബ ബന്ധങ്ങള്‍ ഭദ്രമാകുകയും ഉല്ലാസ യാത്രകളും അനുഭവഗുണങ്ങളും ഉണ്ടാകുകയും ചെയ്യും. ജോലിസ്ഥലത്തെ അമിത ഭാരം മൂലം മനസ്സ് അസ്വസ്തമാകും. എന്നാല്‍ സ്ഥാനകയറ്റത്തിന് സാധ്യതയുള്ള വര്‍ഷമാണ്. പൊതുവെ ബന്ധങ്ങള്‍ കൂടുതല്‍ അടുപ്പവും,സൗഹാര്‍ദ്ദപരവുമായിരിക്കും. . നിങ്ങള്‍ ജീവിതത്തിലെ ചില സുപ്രധാന സംരംഭങ്ങള്‍ നടപ്പാക്കും. ഈ വര്‍ഷത്തിന്റെ മദ്ധ്യകാലത്ത് നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഗൃഹത്തിലുള്ള വ്യാഴത്തിന്റെ സഞ്ചാരം ഇക്കാലയളവിലുള്ള ചില ആഹ്ലാദകരമായ സംഭവങ്ങളെ സൂചിപ്പിക്കുന്നു. ഭൂമി, സ്വത്ത്, വാഹനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എങ്കിലും ഔദ്യോഗിക, ആരോഗ്യ, നിയമ കാര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. മറ്റ് ചില ചെറിയ തടസ്സങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വരും. എന്തായിരുന്നാലും പ്രതികൂല സാഹചര്യങ്ങളില്‍ ഭയപ്പെടാതെയിരിക്കണമെന്ന് പറയട്ടെ,പകരം കഠിനമായി ജോലി ചെയ്യുകയും, വിവേകം പുലര്‍ത്തുകയും, ശനിയുടെ നെഗറ്റീവ് സ്വാധീനം കുറയ്ക്കുന്നതിന് ശ്രദ്ധയോടെ തുടരുകയും ചെയ്യുക. യഥാര്‍ത്ഥത്തില്‍ ശനിദേവന് നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയേ ഉള്ളൂ. ഇത് പ്രശ്നങ്ങള്‍ക്കും, താമസിച്ചുള്ള പ്രതിഫലത്തിനും കാരണമാകും. പരിഹാരം : ദിവസവും ശിവഭഗവാനെ ആരാധിക്കുകയും ഒരു ആവര്‍ത്തി (ജപമാല) മൃത്യുഞ്ജയ മന്ത്രം ചൊല്ലുകയും ചെയ്യുക.
(പുണര്‍തം 1/4, പൂയം, ആയില്യം കര്ക്കിടകക്കൂര്)
ഈ വര്‍ഷം അത്ര അനുകൂലമായിരിക്കില്ലെന്ന്പറയേണ്ടിയിരിക്കുന്നു ഉല്‍ക്കണ്ഠ തിങ്ങിനിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഉറച്ച നിലപാടെടുക്കാന്‍ ബുദ്ധിമുട്ട് നേരിടും.ചിലപ്പോള്‍ രണ്ട് ജോലി അവസര്ങ്ങലില് ഒന്ന് തെരഞ്ഞെടുക്കേണ്ടി വരും. ഇത്തരം ആശയക്കുഴപ്പങ്ങള്‍ നിങ്ങളുടെ ആരോഗ്യവും മനശ്ശാന്തിയും നശിപ്പിക്കാതെ സൂക്ഷിക്കുക.അല്ലാത്ത പക്ഷം മനസ്സില്‍ ഇതെല്ലാം അടക്കി വെച്ച് നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് മുന്നിലാകും ഒടുവില്‍ പൊട്ടിത്തെറിക്കുക. ഈ അവസ്ഥ സഹപ്രവര്‍ത്തകരുമായി,അപരിചിതരുമായിപ്പോലും സംഘര്‍ഷത്തിനും വാക്തര്‍ക്കത്തിനും കാരണമായേക്കാം. എല്ലാം സവകാശത്തില് വീണ്ടുവിചാരത്തോടെ ചെയ്യുക, .വികാര വിക്ഷോഭം ഒഴിവാക്കുകയും അപ്രതീക്ഷിതമായതിനെ നേരിടാന്‍ കരുതി ഇരിക്കുകയും ചെയ്യുക.
പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് തൊഴിലില്‍ നേട്ടം ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് ധന നേട്ടവും ആത്മാഭിമാനവും ഉണ്ടാകും. കുടുംബാന്തരീക്ഷം സ്വസ്ഥമാകും. എന്നാല്‍ ചിലപ്പോള്‍ ശത്രുശല്യം അലട്ടുവാനും അകാരണമായി മന: സമ്മര്‍ദ്ദം വരുവാനും സാധ്യതയുണ്ട്. രക്ത സമ്മര്‍ദ്ദ സംബന്ധമായോ നയന സംബന്ധിയായോ ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. കലാകാരന്മാര്ക്ക് അംഗീകാരത്തിന്റെ വര്‍ഷമാണ്. വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ആഗ്രഹ പൂര്‍ത്തീകരണം പ്രതീക്ഷിക്കാം. പാരമ്പര്യ സ്വത്ത് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും, നിങ്ങളുടെ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും ചെയ്യും. കര്‍മ്മമേഖലയില്‍ വ്യാഴത്തിന്റെ വീക്ഷണമുള്ളതിനാല് ബിസിനസിലും തൊഴിലിലും പുരോഗതി കാണുന്നു. എങ്കിലും രാഹു വ്യാഴവുമായി ചിങ്ങരാശിയില്‍ ചേര്‍ന്ന സമയം മുതല്‍ അതിയായ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്, കൂടുതലായി, അഞ്ചാം ഗൃഹത്തിലെ ശനിയുടെ സാന്നിധ്യം ഊഹക്കച്ചവടം, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിലക്ക് സൂചന നല്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കഠിനമായ സാഹചര്യം നേരിടേണ്ടി വരാമെങ്കിലും, കഠിനമായി പഠിക്കുകയും മോശം സുഹൃത്തുക്കളുമായുള്ള സൗഹൃദം ഒഴിവാക്കുകയും വേണം. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്പകാലം കൂടി കാത്തിരിക്കണം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാമത്തെ ഭവനത്തിലാണ് ശനിയുടെ മൂന്നാമത്തെ ഭാവം. അക്കാരണത്താല്‍ വിവാഹിതര്‍ക്കിടയില്‍ ഇടക്കിടെ സംഘര്‍ഷങ്ങളും വിയോജിപ്പുകളും ഉണ്ടാകും. പരിഹാരം : താമരയിതളുകളും ഉണങ്ങിയ പഴങ്ങളും ഉപയോഗിച്ച് വെളുത്ത വാവ് ദിനത്തില്‍ ലക്ഷ്മീദേവിക്ക് ഹോമം ചെയ്യുക
(മകം, പൂരം, ഉത്രം 1/4 ചിങ്ങക്കൂര്)
ഒരു ഉറച്ച തീരുമാനം എടുക്കന്‍ കഴിയാത്ത വിധം ആശയക്കുഴപ്പം നിങ്ങളെ ഭരിക്കുന്നതായി കാണുന്നു. ഈ അവസ്ഥയില്‍ നിന്നും മോചിതനാകാന്‍ അങ്ങേയറ്റം ശ്രമിക്കുക.അല്ലാത്ത പക്ഷം നിങ്ങളെ കാത്തിരിക്കുന്ന അസാധാരണമായ ഒരവസരം നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഈ കാലയളവില്‍ പുതിയ കാര്യങ്ങ്ളൊന്നും ആരംഭിക്കരുത്. സമയമെടുത്ത് അലോചിച്ച് വിവിധ സാദ്ധ്യതകള്‍ വിലയിരുത്തി തീരുമാനമെടുക്കുക. സുഹൃത്തുക്കളുടെ വീടുകളിലേക്കുള്ള ക്ഷണം നിരസിക്കരുത് നിങ്ങള്‍ക്കതുകൊണ്ട് ഗുണമുണ്ടാകും.സുഹൃത്തുക്കളോടൊപ്പമുള്ള ഒരു വിനോദയാത്രയുടെ കാര്യവും അങ്ങനെ തന്നെ. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇത് ഭാഗ്യ വേളയാണ്.
കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. ആത്മ വിശ്വാസക്കുറവ് പ്രവര്‍ത്തന മികവിനെ ബാധിക്കാതെ നോക്കണം. ഈശ്വരാധീനത്താല്‍ ജീവിത തടസ്സങ്ങള്‍ വഴിമാറി പോകുന്നതില്‍ സന്തോഷിക്കും. പിതൃതുല്യരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ വരാതെ ശ്രദ്ധിക്കണം. അവിവാഹിതര്‍ക്ക് അനുകൂലമായ വിവാഹ ബന്ധം വന്നു ചേരും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും പുതിയ ബാധ്യതകള്‍ നീക്കിബാക്കി കുറയ്ക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സമ്മര്‍ദ്ദം കുറയും.കൂടാതെ, കോസ്മിക് മാന്‍/കാലപുരുഷന്റെ ജാതകമനുസരിച്ച് അഞ്ചാമത്തെ ഗൃഹത്തിന്റെ അധിപന് സൂര്യനാണ്. ജ്ഞാനത്തിന്റെ അധിപനായ വ്യാഴം നിങ്ങളുടെ രാശിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ നിങ്ങളുടെ ജീവിതത്തിലെ അവിസമരണീയമായ വര്‍ഷമായിരിക്കും ഇത്. നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കൂടാതെ വിദ്യാര്‍ത്ഥികള്‍ ഏറിയ പങ്കും വിജയം വരിക്കും. വിവാഹ ജീവിതം അനുഗ്രഹപ്രദമായിരിക്കും, പങ്കാളി വളരെ സഹകരണമുള്ള ആളായിരിക്കും. വിവാഹം ചെയ്യാന്‍ അന്വേഷിക്കുന്നവര്‍ അനുയോജ്യമായ പങ്കാളികളെ കണ്ടെത്തും. നിങ്ങളുടെ രാശിയിലൂടെ നാലാം ഗൃഹത്തിലൂടെ ശനി സഞ്ചരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉത്കണ്ഠ അനുഭവപ്പെടും. എന്നിരുന്നാലും ഗ്രഹങ്ങള്‍ നിങ്ങളുടെ വ്യക്തിപരമായ ജാതകത്തില്‍ അനുകൂലമായ സ്ഥാനങ്ങളിലാണെങ്കില്‍ നിങ്ങള്‍ക്ക് കുറഞ്ഞ പ്രതിസന്ധികളേ അഭിമുഖീകരിക്കേണ്ടതുള്ളൂ. കൂടാതെ ജോലി, രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗൃഹത്തിലെ ശനിയുടെ മൂന്നാം ഭാവം നിങ്ങളുടെ ജോലിയിലെ മാറ്റം അല്ലെങ്കില്‍ സ്ഥലം മാറ്റം എന്നിവ സൂചിപ്പിക്കുന്നു. കൂടാതെ, നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ നല്‍കുക. കര്‍മ്മഭാവത്തില്‍ ശനിയുടെ ഏഴാം ഭാവം മൂലം ഇപ്പോള്‍ നിങ്ങള്‍ക്ക് ബിസിനസില്‍ മാറ്റങ്ങള്‍ വരുത്താനാവും. നിങ്ങളുടെ ബിസിനസില്‍ അല്പകാലത്തേക്ക് ഒരു മാന്ദ്യവും കാണുന്നു. എന്നാലും ചിങ്ങരാശിക്കാര്‍ക്ക് ഇതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്താനാവുമെന്ന് കരുതേണ്ടിയിരിക്കുന്നു പരിഹാരം : ഈ മന്ത്രം ഉരുവിടുക. ഓം തത്പുരുഷയാ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രാ പ്രചോദ്യാത്.
(ഉത്രം 3/4, അത്തം, ചിത്തിര 1/2 കന്നിക്കൂര്)
ഭാഗ്യപൂര്‍ണ്ണവും, ശുഭകരവുമായ വര്‍ഷമായിരിക്കും കന്നിരാശിക്കാര്ക്കെന്ന്അനുമാനിക്കാം.ഇതുവരെ നിങ്ങള്‍ രഹസ്യമായി സൂക്ഷിച്ച വസ്തുതകള്‍ ഇപ്പോള്‍ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കാം.പ്രൊഫഷണലുകള്‍ക്കും വ്യാപാരികള്‍ക്കും ഇത് അവസരങ്ങള്‍ നിറഞ്ഞ കാലമായിരിക്കും.പങ്കാളിത്തമായാലും പ്രൊമോഷനായാലും പ്രവര്‍ത്തന വിലയിരുത്തലായാലും അത് നിങ്ങളുടെ തൊഴിലിനും ബിസിനസിനും ഗുണകരമായിത്തീരും.മേലധികാരികള്‍ നിങ്ങളെ അഭിനന്ദിക്കുകയും അത് നിങ്ങളുടെ മാന്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പിതാവോ പിതൃബന്ധുക്കളോ പിതാമഹനോ ഭാഗ്യം കൊണ്ടുവരാം.ആരോഗ്യം തൃപ്തികരമാകും.കുടുംബ ബന്ധവും ദാബത്യ ബന്ധവും സ്നേഹപൂര്ണമായിരിക്കുകയും ജീവിതപങ്കാളിയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരിക്കുകയും ചെയ്യും.ഔദ്യോഗികമായി ജോലികള്‍ അനായാസം ചെയ്തുതീര്‍ക്കും.സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ മുതല്‍മുടക്കാന്‍ നല്ല സമയം.
സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണം. ആലോചന കൂടാതെയുള്ള നിക്ഷേപങ്ങളാല്‍ നഷ്ടം വരാവുന്നസാഹചര്യവും കാണുന്നു ഊഹ കച്ചവടം, കൂട്ട് സംരംഭങ്ങള്‍ മുതലായവ വളരെ ശ്രദ്ധിക്കണം, വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. ജോലിക്കാര്‍ക്ക് അനുകൂലമല്ലാത്ത സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ആരോപണങ്ങളെ സമര്‍ഥമായി പ്രതിരോധിക്കും. ബന്ധുക്കളും സുഹൃത്ത് ജനങ്ങളും മറ്റുമായി കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക. പാരമ്പര്യ സ്വത്ത് വര്‍ഷാന്ത്യത്തോടെ അനുഭവത്തില്‍ വരും.കൂടാതെ ഇടക്കിടെ നിങ്ങള്‍ വീട്ടില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതായി വരാം. നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഗൃഹത്തില്‍ വ്യാഴം നിലനില്‍ക്കുന്നതിനാല്‍ നിങ്ങളുടെ സാമ്ബത്തിക സ്ഥിതി തൃപ്തികരമായിരിക്കില്ല. കൂടാതെ, വ്യാഴം നിങ്ങളുടെ രാശിയിലേക്ക് നീങ്ങുമ്ബോള്‍ വര്‍ഷത്തിന്റെ മധ്യത്തോടെ നിങ്ങള്‍ക്ക് സാമ്പത്തികമായ കൂടുതല്‍ അനുകൂലമായെക്കും. പ്രണയം, കുട്ടികള്‍, വിദ്യാഭ്യാസം എന്നിവയിലെ അനുകൂലമായ ഉയര്‍ന്ന നിലയെ കാണിക്കുന്നു. നിങ്ങളുടെ പരിശ്രമവും ഭാഗ്യവും വഴി ഉയര്‍ച്ചയുണ്ടാകും. കുട്ടികളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ശുഭകരമായ ഭാവിയാണ് മുന്നിലുള്ളത്. സംരംഭങ്ങളില്‍ ചില പിന്നോക്കാവസ്ഥ അനുഭവപ്പെടാം. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം സമ്മിശ്ര ഫലങ്ങള്‍ പ്രതീക്ഷിക്കാം. പരിഹാരം : സമ്ബത്ത് നേടുന്നതിന് വീട്ടില്‍ ഒരു കുബേര യന്ത്രം സ്ഥാപിക്കുക.
(ചിത്തിര 1/2, ചോതി, വിശാഖം 3/4 തുലാക്കൂര്)
ക്രിയാത്മകവും സാഹിത്യപരവും ബൗദ്ധികവുമായ പരിശ്രമങ്ങള്‍ക്ക് അനുയോജ്യമായ കാലമാണെന്ന് പറയാം അതേ ദിശയില്‍ത്തന്നെ യായിരിക്കും ഇപ്പോള്‍ നിങ്ങളുടെ താല്പര്യങ്ങള്.ബുദ്ധിപരമായി തീരുമനമെടുക്കേണ്ടുന്ന കാര്യങ്ങള്‍ നിങ്ങളെ ഉത്തേജിപ്പിക്കും.നിങ്ങളുടെ മനസ്സില്‍ ഇപ്പോഴും അവ്യക്ത രൂപത്തില്‍ നില്ക്കുന്ന നൂതനമായ ഒരാശയത്തിന് വ്യക്തത നല്‍കേണ്ട സമയമാണിത്. ഇതൊക്കെ ചെയ്യുന്നത് ഫലപ്രദമായി തീരുമെങ്കിലും അസൂയാലുക്കളും പിന്നില്‍ നിന്ന് കുത്തുന്നവരുമായ എതിരാളികളെ സൂക്ഷിക്കുക.അവര്‍ നിങ്ങളെ വിവാദങ്ങളിലേക്ക് തള്ളി വിടുകയും തന്മൂലം വേണ്ടപ്പെട്ടവരുടെ സഹകരണം ലഭ്യമാകാതെ വരികയും ചെയ്തേക്കാം. പക്ഷേ ഇതിനെയൊക്കെ മറികടന്ന് മുന്നോട്ട് പോകാന്‍ വേണ്ട കരുത്ത് നിങ്ങള്‍ക്കുണ്ട്.ഇതൊന്നും ഹൃദയത്തെ ദുര്‍ബലപ്പെടുത്താതെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക.സുഹൃത്തുക്കളോടൊപ്പം തീര്‍ത്ഥാടനത്തിന് താല്പര്യം കണിച്ചേക്കാം. വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരാം.
ഭൂമി ലാഭവും വാഹന ലാഭവും പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് യോഗമുള്ള വര്‍ഷമാണ്. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്കും ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂല അനുഭവങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പരീക്ഷാ വിജയം ഉണ്ടാകും. പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം.ഇക്കാരണത്താല്‍ ഈ കാലത്ത് സാമ്ബത്തിക പ്രശ്നങ്ങള്‍ അനുഭവപ്പെടും. എന്നിരുന്നാലും വര്‍ഷാവസാനത്തോടെ നിങ്ങള്‍ക്ക് ഏഴരശ്ശനിയുടെ സ്വാധീനത്തില്‍ നിന്ന് മുക്തി ലഭിക്കും. കൂടാതെ ധന യോഗത്തിലൂടെയുള്ള വ്യാഴത്തിന്റെ സഞ്ചാരം ഏറെ ഗുണകരമാകും. സഹോദരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എങ്കിലും ഊഹക്കച്ചവടം, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. അല്ലെങ്കില്‍ വലിയ നഷ്ടടത്തിനിടയാകുമെന്ന്പറയണം ഒരു അനുയോജ്യയായ പങ്കാളിയെ കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമം ഈ വര്‍ഷത്തില്‍ സഫലമാകും. പ്രണയവുമായ ബന്ധപ്പെട്ട പ്രശ്നങ്ങളിലും, വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളിലും ആഗസ്റ്റ്11ന് മുമ്പായി പരിഹരിക്കപ്പെടുമെന്ന് കരുതാം. പരിഹാരം : ദിവസവും വിഷ്ണു സഹസ്ര സ്തോത്രം അല്ലെങ്കില്‍ ശ്രീകൃഷ്ണ സഹസ്രനാമം ഉരുവിടുക.
(വിശാഖം1/4, അനിഴം, തൃക്കേട്ട വൃശ്ചികക്കൂര്)
ഇത്പ്രലോഭനങ്ങളുടെ വര്‍ഷമാണ്. നിങ്ങള്‍ ഇരുമ്പും അവര്‍ കാന്തവുമായതിനാല് ആകര്‍ഷിക്കപ്പെടുമെന്ന് തീര്‍ച്ച. അത്തരം പ്രലോഭനങ്ങള്‍ക്ക് എതിരെ കരുതി ഇരിക്കണമെന്ന് പരയെണ്ടിയിരിക്കുന്നു സ്ത്രീകളുമായുള്ള ബന്ധം പ്രത്യേകം ശ്രദ്ധിക്കണം പെണ്‍സുഹൃത്തുമായി പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്പോള്‍ വേണ്ട മുന്‍കരുതലുകളും പരിശോധനകളും നടത്തുക.അവിശ്വാസമാണ് ഇപ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്ന് പ്രധാന പ്രശ്നം.അധാര്‍മികമോ വിപ്ളവകരമോ ആയ പദ്ധതികള്‍ ഇപ്പോള്‍ ചുരുട്ടി എറിഞ്ഞ് കളയണം.പണം പാഴാകാതെ സംരക്ഷിക്കണം.കോപം നിയന്ത്രിക്കുകയും ശ്രദ്ധ വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നതിനായി യോഗയും വ്യായാമവും ധ്യാനവും പ്രാര്‍ത്ഥനയും ഒക്കെ അവലംബിക്കാം. ഈ കാലയളവില്‍ പുതിയതയി ഒന്നും ആരംഭിക്കാതിരിക്കുക.
മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം പ്രതീക്ഷിക്കാം. അസാധ്യമെന്ന് മുന്‍പ് കരുതിയ പല കാര്യങ്ങളും ഈ വര്‍ഷം നിഷ്പ്രയാസം ചെയ്തു തീര്ക്കുവാന്കഴിഞ്ഞുവെന്നും വരും . ദീര്‍ഘ കാലമായി വിവാഹം നടക്കാതിരുന്ന പല അവിവാഹിതര്‍ക്കും ഈ വര്‍ഷാവസാനം വിവാഹം പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം പഴയതിലും സന്തോഷപ്രദമാകും. യോഗ, പ്രാണായാമം വ്യായാമങ്ങള്‍ എന്നിവ നല്ല മാനസികാരോഗ്യത്തിനായി ചെയ്യണമെന്ന് പറയട്ടെ, കര്‍മ്മ ഗൃഹത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സാധിക്കും. വലിയ പ്രൊജക്ടുകളില്‍ ജോലി ചെയ്യാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. എന്നിരുന്നാലും രാഹു വ്യാഴവുമായി ചേരുന്നതിനാല്‍ നിങ്ങള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റായ തീരുമാനങ്ങളെടുക്കുകയോ ജോലിക്കിടെ ആശയക്കുഴപ്പമുണ്ടാകുകയോ ചെയ്യാം. പുതിയ വീട് വാങ്ങാനുദ്ദേശിക്കുന്നവര്‍ അല്ലെങ്കില്‍ നിലവിലുള്ള വീട് നവീകരിക്കാന്‍/പുതുക്കിപ്പണിയാന്‍/മോടിപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണം. അല്ലെങ്കില്‍ ചെലവ് നിങ്ങളുടെ പ്രതീക്ഷ/ബഡ്ജറ്റിന് മുകളിലായിപ്പോകും. കൂടുതലായി, 30.01.2016 മുതല്‍ നാലാമത്തെ ഗൃഹത്തില്‍ കേതുവിന്റെ സാന്നിധ്യമുള്ളതിനാല്‍ നിങ്ങള്‍ പെട്ടന്ന് സ്വദേശം ഉപേക്ഷിക്കുകയോ വീട് മാറുകയോ ചെയ്തേക്കാം. പരിഹാരം : സമ്പത്ത് നേടുന്നതിനായി വൈഭവ ലക്ഷ്മിക്ക് എല്ലാ വെള്ളിയാഴ്ചയും വ്രതമെടുത്ത്പൂജ) ചെയ്യുക,ശ്രീ മഹാലക്ഷ്മി യന്ത്രം ധരിക്കുക
(മൂലം, പൂരാടം, ഉത്രാടം 1/4 ധനുക്കൂര്)
ഈ വര്‍ഷം സന്തോഷവും സംതൃപ്ത്യും തികഞ്ഞ ആസ്വാദ്യമായ വര്‍ഷമായിരിക്കുമെന്ന് നക്ഷത്രങ്ങള്‍ പ്രവചിക്കുന്നു.ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇഷ്ടവസ്തുക്കള്‍ കൊണ്ട് സ്വയം സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുക.അത് ഒരു പര്ട്ടിയാകാം;നിങ്ങളുടെ വിവാഹനിശ്ചയം പോലെയുള്ള ഒരു ശുഭമുഹൂര്ത്തമാകാം; പിക്നിക്കോ രസകരമായ ഒരു യത്രയോ ഷോപ്പിംഗോ ആകാം.നിങ്ങളുടെ സന്തോഷം മോടിയര്ന്ന വസ്ത്രധാരണത്തിലും സ്വാദിഷ്ടമായ അഹാരത്തിലും പ്രതിഫലിക്കും.വ്യത്യസ്തമയ സംസ്കാരിക പശ്ചത്തലമുള്ള ഒരു ആകര്‍ഷക വ്യക്തിത്വത്തെ ഇക്കാലത്ത്കണ്ടുമുട്ടിയെന്നും വരാം.ജീവിത പങ്കാളിയുമായി ഊഷ്മളമായ ഹൃദയ ബന്ധം ആസ്വദിക്കും.ക്രിയത്മകവും സാഹിത്യപരവുമായ പരിശ്രമങ്ങള്‍ക്ക് നല്ല കാലമാണ്.അതില്‍ നിങ്ങള്‍ അഭിനന്ദനം നേടുകയും ചെയ്യും. പങ്കാളിത്ത സംരംഭങ്ങള്‍ക്ക് ഇത് നല്ലതാണ്,
വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഗൃഹ നിര്‍മാണം ഈ വര്‍ഷം സാധിക്കും. മുടങ്ങിക്കിടന്ന പല വരുമാന മാര്‍ഗങ്ങളും പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും. പൊതു രംഗത്തും സാമുദായിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കണമെന്നില്ല. ചിലവുകള്‍ നിയന്ത്രിക്കാന്‍ പാടുപെടും. .വര്‍ഷം മുഴുവനും നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാമത്തെ ഗൃഹം വൃശ്ചികരാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ മിക്കവാറും നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. അതിനാല്‍ സാധ്യമാകുന്നിടത്തോളം നിങ്ങളുടെ വരുമാന പരിധിയില്‍ നിന്ന് ചെലവ് നടത്തണം. കൂടാതെ പണം സൂക്ഷിച്ച് വെയ്ക്കുകയും സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്യുക. കടബാദ്ധ്യത എറ്റെടുക്കുന്നത് നഷ്ടത്തിന് ഇടയാക്കും എന്നതിനാല്‍ ഒഴിവാക്കണമെന്ന് ഉപദേശിക്കുന്നു. കൂടാതെ, ശനി പന്ത്രണ്ടാമത്തെ ഗൃഹത്തിലൂടെ സഞ്ചരിക്കുന്നത് നഷ്ടം ചെലവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കടങ്ങള്‍, ബാധ്യതകള്‍, വായ്പകള്‍ തിരികെ അടയ്ക്കുമ്ബോള്‍ പ്രയാസം നേരിടേണ്ടതായി വരും. എന്നിരുന്നാലും മൊത്തത്തില്‍ ഈ വര്‍ഷം ധനുരാശിക്കാര്‍ക്ക് അനുകൂലമാണ്. പരിഹാരം: ചെമ്ബരത്തിപ്പൂവ് ഗണപതിഭഗവാന് സമര്‍പ്പിക്കുകയും, സങ്കടനാശന സ്ത്രോത്രം വായിക്കുകയും ചെയ്യുക.
(ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2 മകരക്കൂര്)
വളരെ കാലത്തിനുശേഷം നിങ്ങള്‍ക്ക് ചെറിയ മാറ്റങ്ങളുണ്ടാകാവുന്ന സമയമാണെന്ന് പറയണം പ്രത്യേകിച്ച് സാമ്പത്തികമായിനിങ്ങളുടെ കഠിനാധ്വാനത്തിന് ഇപ്പോള്‍ ചെറുതല്ലാത്ത ഫലമുണ്ടാകും. ബിസിനസ് വിപുലീകരണത്തെപറ്റിഒക്കെ ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത് നല്ല അവസരമാണ്. പ്രതീക്ഷിക്കുന്ന ഭാഗത്തുനിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.വീട്ടിലെ കാര്യങ്ങള്‍ എല്ലാം ഭദ്രമായിരിക്കും. ചെലവ് വര്‍ദ്ധിക്കുമെങ്കിലും അതിനനുപാതമായി വരവിലും വര്‍ദ്ധനവുണ്ടാകും. സഹ പ്രവര്‍ത്തകരുടെ സഹകരണം, എതിരാളികളുടെമേലുള്ള വിജയം, നല്ല ആരോഗ്യം എന്നിവ നിങ്ങളെ സന്തോഷിപ്പിക്കും. വിദേശവ്യാപാരം അഭിവൃദ്ധിപ്പെടും. എന്നാല്‍ മുന്നോട്ടുപോകുന്നതിന് ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളെ മറികടക്കേണ്ടി വരും.
ശനിയുടെ സ്ഥിതി മൂലം തൊഴില്‍ രംഗത്ത് ക്ലേശ അനുഭവങ്ങള്‍ ഉണ്ടാകാവുന്നതാണ് അനുകൂലമല്ലാത്ത മാറ്റങ്ങള്‍ കര്‍മ രംഗത്ത് പ്രതീക്ഷിക്കണം. പൊതുവേ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് മത്സര വിജയവും ഉപരി പഠനവും സാധ്യമാകും. ആരോഗ്യപരമായി ഉണ്ടായിരുന്ന ക്ലേശങ്ങള്‍ അല്‍പ്പം കൂടിയേക്കാം . ധാരാളം യാത്രകള്‍ ആവശ്യമായി വരും.
വൈകാരികമായ പ്രശ്നങ്ങള്‍ ഇടക്കിടെ നിങ്ങളെ ശല്യപ്പെടുത്തും എന്നതിനാല്‍ നിങ്ങള്‍ക്ക് വളരെ ഉത്കണ്ഠ അനുഭവപ്പെടും നിങ്ങളുടെ ആരോഗ്യം ഒരിക്കലും അവഗണിക്കരുത്. അല്ലെങ്കില്‍ എന്തെങ്കിലും രോഗങ്ങള്‍ വേഗത്തില്‍ കീഴടക്കും. ഊഹക്കച്ചവടം, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. ഇക്കാലയളവില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ അകന്ന് പോയേക്കാം. വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാമത്തെ ഗൃഹത്തില്‍ നില്ക്കുന്നതിനാല് പെട്ടന്ന് കുടുംബസ്വത്ത് ലഭിച്ചേക്കാം. കൂടാതെ ശനി മകരം രാശിയെ സ്വാധീനിക്കുന്നതില്‍ നെഗറ്റീവ് ചിന്തകളുണ്ടായിരിക്കാം. വിദ്യാര്‍ത്ഥികള്‍ കഠിനമായി പ്രവര്ത്തിക്കേണ്ടതുണ്ടെന്ന്പറയുന്നു. പരിഹാരം : വിദ്യാര്‍ത്ഥികള്‍ ഗണപതി ഭഗവാന് മുന്നില്‍ വിളക്ക് തെളിക്കുക ഇത് അറിവ് വര്‍ദ്ധിപ്പിക്കുകയും ആവശ്യമായ പഠന വിജയം നേടിയെടുക്കാനും സഹായിക്കും. കൂടാതെ തടസ്സങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4 കുംഭക്കൂര്)
ഇപ്പോള്‍ എന്തെങ്കിലും പുതിയതായി ആരംഭിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്കുന്നു. സമ്മിശ്രവികാരങ്ങള്‍ക്ക് അടിമപ്പെട്ട നിങ്ങള്‍ ഈവര്ഷംതീരുമാനമെതുക്കാന് കഴിയാത്ത നിലയിലാകും. ഒരു ഉറച്ച നിലപാതിലെത്താന് നിങ്ങള്‍ക്കാവില്ല. ഈ രാശിക്കാരായ സ്ത്രീകള്‍ സംസാരത്തില്‍ ഓരോ വാക്കും ശ്രദ്ധിക്കണം. അനിഷ്ടം പ്രകടിപ്പിക്കുന്നതില്‍ നിയന്ത്രണം പാലിക്കണം. മക്കളുടെ കാര്യത്തിലുള്ള ഉല്‍കണ്ഠ മാനസികനില ശരിയല്ലാതാക്കിയതിനാല് യാത്രകള്‍ മാറ്റിവെക്കുക. ചെലവ് പെട്ടെന്ന് വര്‍ദ്ധിക്കുകയും നിങ്ങളുടെ ദഹനവ്യവസ്ഥക്ക് അസുഖം ബാധിക്കുകയും ചെയ്തേക്കം ക്രിയാത്മകമോ സാഹിത്യപരമോ ആയ പരിശ്രമങ്ങള്‍ക്ക് നല്ല ദിവസം. ബൗദ്ധികമായ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പ്രചോദനമാകും.
കര്‍മരംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും കര്‍മ്മപുഷ്ടിയും ആനുകൂല്യ വര്‍ധനവും ഉണ്ടാകുന്നതാണ്. ദൈവാധീനത്താല്‍ പല അപകടങ്ങളും ഒഴിഞ്ഞു പോകുന്നതില്‍ ആശ്വാസം തോന്നും. . വ്യാപാര വാണിജ്യ രംഗത്ത് ലാഭം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതാകും. അര്‍ഹിക്കുന്ന പദവികള്‍ തേടിവരും. മനചാഞ്ചല്യം പ്രവൃത്തികളെ ബാധിക്കാതെ നോക്കണം.വിദേശ ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് അഭിവൃദ്ധിയുള്ള വര്‍ഷമായിരിക്കും. എന്നാല്‍, ബിസിനസുകാരായ വ്യക്തികള്‍, കുടിശ്ശിക ഈടാക്കുന്നത് മിക്കവാറും സാധ്യമാകാതെ വരും എന്നതിനാല്‍ ചരക്കുകള്‍ കടമായി നല്‍കുന്നത് ഒഴിവാക്കണം. വീട് മാറാനോ നവീകരിക്കാനോ ഉദ്ദശിക്കുന്നവര്‍ക്കും അനുകൂലമായ വര്‍ഷമാണിത്. എന്നിരുന്നാലും നിങ്ങള്‍ കണക്കാക്കിയ തുകയില്‍ കൂടുതല്‍ ചെലവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ജീവിത പങ്കാളിയെ അന്വേഷിക്കുന്നവര്‍ ഈ വര്‍ഷത്തിന്റെ അവസാനം വരെ ക്ഷമയോടെ കാത്തിരിക്കണം.ശുഭകാര്യങ്ങള്‍ക്ക് സമയം വൈകുന്നതിന് കാരണമാകാമെങ്കിലും അന്തിമമായി നല്ല ഫലം നല്‍കും. പൊതു ജീവിതത്തില്‍ ഒരു നല്ല അനുഭവത്തിനായി നോക്കുക. കാരണം വ്യാഴം നിങ്ങളുടെ രാശിയിലെ ഏഴാമത്തെ ഗൃഹത്തിലൂടെ കടന്നുപോകുന്നു. വിവാഹിതര്‍ക്ക് ജീവിതം ആസ്വാദ്യകരമാകുമെന്ന്
കരുതണം എന്തായാലും 30.1.2016 മുതല്‍ രാഹു ഏഴാമത്തെ ഗൃഹത്തിലൂടെ സഞ്ചരിക്കുകയാണെന്നതിനാല് ശ്രദ്ധ പുലര്‍ത്തുക. ജീവിതപങ്കാളി അല്ലെങ്കില്‍ ബിസിനസ് പങ്കാളിയുമായി തെറ്റിദ്ധാരണയ്ക്ക് ഇടയാകും. ധനയോഗത്തിലെ വ്യാഴത്തിന്റെ സ്വാധീനം കുംഭരാശിക്കാര്‍ക്ക് ഗുണമാണ്. നിങ്ങളുടെ രാശിയെ വ്യാഴം മൂന്നാം ഗ്രഹത്തില്‍ വീക്ഷിക്കും എന്നതിനാല്‍ സംരംഭങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സഹോദരങ്ങള്‍ എന്നിവ വഴി നേട്ടമുണ്ടാകും. പ്രധാന കാര്യങ്ങളില്‍ വ്യാഴം സഹായകരമാകും. എന്നാലും രാഹു വ്യാഴവുമായി ചേരുന്നത് തീരുമാനങ്ങളെടുക്കുമ്ബോള്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം. പരിഹാരം : നവഗ്രഹ മന്ത്രം പതിവായി ചൊല്ലുക
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി മീനക്കൂര്)
ഈ ദിവസങ്ങള്‍ അത്ര അനുകൂലമല്ലെന്ന് പറയേണ്ടിവരും ഒരു തികഞ്ഞ ശുഭാപ്തിവിശ്വാസി ആയാല്‍മാത്രമേ ഈ സാഹചര്യം തരണം ചെയ്യാനാകൂ. കുടുംബാംഗങ്ങളുമായി കലഹങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത. നിങ്ങളുടെ ആരോഗ്യവും മനോനിലയും ശ്രദ്ധിക്കുക. ഉറക്കമില്ലായ്മ പ്രശ്നമാകുന്നുണ്ടെങ്കില്‍ വേണ്ത വിശ്രമത്തിനും വ്യായാമത്തിനും ധ്യാനത്തിനും വേണ്ട സമയം കണ്ടെത്തുക. ചുറ്റുമുള്ള സ്ത്രീകളെ സൂക്ഷിക്കുക. അവര്‍ അസൂയാലുക്കളായ സ്നേഹിതമാരാകാം;വഴക്കാളിയായ അമ്മായിയമ്മയാകാം. അവരെ അകറ്റി നിര്‍ത്തുക. സാമൂഹിക, സാന്പത്തിക രംഗങ്ങളില്‍ നഷ്ടമുണ്ടാകാം. ജോലിയുടെ സുരക്ഷിതത്വമില്ലായ്മ പ്രൊഫഷണലുകളെ ഉല്കണ്ഠാകുലരാക്കാം. സാന്പത്തിക കാര്യങ്ങളിലും സ്ഥാവരസ്വത്തുക്കളുടെ നിയമപരമായ രേഖകളുമായി ബന്ധപ്പെട്ട കാര്യത്തിലും ശ്രദ്ധിക്കുക.
പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസപ്പെടുന്ന വര്‍ഷമാണ്. വരുമാനത്തില്‍ കാര്യമായ കുറവ് ഉണ്ടാകുകയില്ല. തൊഴില്‍ സമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാന്‍ ശ്രമിക്കണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സാധിക്കുന്ന വര്‍ഷമാണ്. മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുവാന്‍ പ്രയാസപ്പെടും. ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ധിക്കും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാക്കാന്‍ സ്വഭാവത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുവാന്‍ തയ്യാറാകും.കൂടാതെ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ചില സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരും. രാഹുവിന്റെ നെഗറ്റീവ് സ്വാധീനം മൂലമാണ് ഇത്. നിങ്ങള്‍ക്ക് ഏറെ പ്രതിയോഗികള്‍ അല്ലെങ്കില്‍ ശത്രുക്കള്‍ ഉണ്ടാകാമെങ്കിലും അവരുടെ തന്ത്രങ്ങള്‍ ഫലിക്കില്ല. ഭാഗ്യത്തിന്റെ ഗൃഹത്തില്‍ ശനിയുടെ സാന്നിധ്യം മൂലം ചില പ്രതികൂലതകളും ഉണ്ടാകും. ഇതിന് പുറമേ ശനിയുടെ ദ്രോഹകരമായ സ്വാധീനം മൂലം നിങ്ങളുടെ പിതാവ് അല്ലെങ്കില്‍ മുതിര്‍ന്ന വ്യക്തികളെ എന്തെങ്കിലും കാരണത്താല്‍ വൈകാരികമായി മുറിവേല്‍പ്പിക്കാന്‍ ഇടയാകും. നിങ്ങളുടെ യാത്രയിലെ തടസ്സങ്ങളും എമിഗ്രേഷന്‍/മാറിതാമസിക്കല് സംബന്ധമായ പ്രശ്നങ്ങളും മുന്‍കൂട്ടി കാണുന്നു. ഈ കാലം മീനം രാശിക്കാര്‍ക്ക് അത്ര അനുകൂലമല്ല. മുന്‍കരുതലെടുത്തില്ലെങ്കില്‍ നിങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകും. ഊഹക്കച്ചവടം, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെടരുത്. അല്ലെങ്കില്‍ നഷ്ടം നേരിടേണ്ടി വരും. ആഴത്തിലുള്ള ചിന്ത നിയന്ത്രിക്കുകയും, അസാധ്യമായ സാഹചര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ഒഴിവാക്കുകയും ചെയ്യുക. അല്ലെങ്കില്‍ ഇവ നിങ്ങളില്‍ ഏറെ മാനസിക സമ്മര്‍ദ്ധം ഉണ്ടാക്കുകയും സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ പ്രയാസം നേരിടുകയും ചെയ്യും. പരിഹാരം : ശനിയാഴ്ചകളില്‍ ഭക്ഷണം, പ്രത്യേകിച്ച് വറുത്ത ഭക്ഷണങ്ങള്‍ ഹനുമാന് ക്ഷേത്രത്തിന് അടുത്തുള്ള ഭിക്ഷക്കാര്‍ക്ക് നല്‍കുകയും ഹനുമാന് സ്തുതി 11 തവണ വീതം ചൊല്ലുകയും ചെയ്യുക.