ജന്മ നക്ഷത്രക്കല്ലുകള്‍

ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും രത്നങ്ങള്‍ ലഭിക്കാറുണ്ട്. രത്ങ്ങളുടെ കലവറയായാണു ഭാരതം അറിയപ്പെടുന്നത്. മഹാരാജാക്കന്മാര്‍ പലരും രത്നങ്ങല്‍ ധാരാളം ശേഖരിച്ചിരുന്നു,ധരിച്ചിരുന്നു, ഭക്തന്മാരായ രാജാക്കന്മാരും പഴയകാല ധനവാന്മാരും ഇഷ്ടദേവനെ അലങ്കരിക്കുന്നതിനു സംഭാവനയായി നല്കിയിട്ടുള്ള രത്നങ്ങള്‍ സംഭരിച്ചിട്ടുള്ള ക്ഷേത്രങ്ങളും ഭാരതത്തില്‍ ധാരാളം ഉണ്ട്.നമ്മുടെ  തിരുവനന്തപുരത്തെ ശ്രീ പത്മനാഭക്ഷേത്ര അറകളില്‍ സഹസ്രകോടികളുടെ അമൂല്യ  രത്നങ്ങളുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.യുദ്ധത്തില്‍ വിജയിക്കുന്നതിനു ചില പ്രത്യേക രത്നങ്ങള്‍ ധരിച്ചിരുന്ന മഹാരാജാക്കന്മാരുടെ കഥകള്‍ നമ്മുടെ മുന്നില്‍ ധാരാളമുണ്ട്.ചിലര്‍ക്കു പ്രതേകതരം രത്നങ്ങള്‍ കൈവശം വെക്കുകയോ ധരിക്കുകയോ ചെയ്‌താല്‍  അഭിവൃദ്ധിയും അനിതര  സാധാരണമായ  ഉയര്‍ച്ചയും വന്നു ചേര്‍ന്നിരുന്നു  എന്നുള്ളത് യാഥാര്‍ഥ്യമായ  വസ്തുതയാണ്  സാധാരന ചികിത്സ കൊണ്ടു ഭേദമാകാത്തതും ഭൂതപ്രേതബാധ കൊണ്ടുണ്ടാകുന്നതാണെന്നും കരുതപ്പെടുന്ന ചില രോഗങ്ങള്‍ രത്ന ചികിത്സ കൊണ്ട് ഭേദപ്പെടുന്നു എന്നുള്ളതും വസ്തുതയാണ്, പലര്‍ക്കും  വ്യത്യസ്ഥമായ അനുഭവങ്ങള്‍ ഉണ്ടായതിനാല്‍ നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ നടത്തിയ ഗവേഷണത്താല്‍ ഒരാളുടെ ജാതകത്തില്‍ അയാളെ അനുകൂലിക്കേണ്ട ഗ്രഹത്തിനു ശക്തിയില്ലെങ്കില്‍ അതിനെ ബലപ്പെടുത്തുന്നതിനു ആ ഗ്രഹത്തിന്റെ രത്നം ധരിച്ചാല്‍ മതി എന്നു മനസ്സിലാക്കി. രത്നങ്ങളില്‍ മുത്തും പവിഴവും കടലില്‍ നിന്നും, മറ്റുള്ളവ ഖനികളില്‍ നിന്നുമാണു ലഭിക്കുന്നത്. ഈ രത്നങ്ങളില്‍ മനുഷ്യനു ആവശ്യമായ മിനറല്‍ സ് അടങ്ങിയിട്ടുണ്ട്, ശാരീരികാരോഗ്യത്തിനു മിനറല്‍സ് ആവശ്യമാണല്ലോ?
മിനറല്‍ സിന്റെ കുറവ് കൊണ്ട് രോഗം വരുന്നു. ആത് പരിഹരിക്കുവാന്‍ ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നു കഴിക്കുന്നു. രോഗം ഭേദമാകുന്നു. നമ്മുക്കു കുറവുള്ള മിനറല്‍ സ് ആ ഗ്രഹത്തിന്റെ രത്നം ധരിച്ചാല്‍ ലഭിക്കും. അതും ആരോഗ്യപരമായി സഹായിക്കും. മരുന്ന് ശാരീരികമായ അസുഖങ്ങല്‍ മാറ്റുന്നു. അതേ പ്രക്രിയ തന്നെ രത്നങ്ങളും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍ മിനറല്‍ സിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുവാന്‍, ഒരു സ്റ്റബിലൈസര്‍ ടി. വി യുടെ വോള്‍ട്ടേജ് നിയന്ത്രിക്കുന്നതു പോലെ, രത്നങ്ങളും സഹായിക്കും. കൂടാതെ മറ്റു പ്രയാസങ്ങളും മാറ്റി സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യും എന്ന  കാര്യത്തിലും സംശയമില്ല.
പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് എങ്ങനെയാണ്  ഇത്ര ചെറിയ ഒരു കല്ല് ധരിച്ചാല്‍ നമ്മുടെ പ്രയാസങ്ങള്‍ മാറുന്നത്. എത്ര വലിയ രോഗമാണെങ്കിലും വളരെ ചെറിയ ഗുളികകളാണല്ലൊ നമ്മള്‍ കഴിക്കുന്നത് എന്നിട്ടും രോഗം മാറുന്നുണ്ടല്ലൊ അതുപോലെ യഥാര്‍ത്ഥ  രത്നങ്ങളുടെ  ശക്തിയും പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. മാനുഷിക ശക്തി കൂടാതെ വെറും ഒരു റിമോട്ട് ഉപയോഗിച്ച് ടി.വി യും എ.സി യും പ്രവര്‍ത്തിപ്പിക്കാം. അതു പോലെതന്നെയാണു രത്നങ്ങളും അവയുടെ ജോലി ചെയ്യുന്നത്. ജനന സമയത്ത് പല ഗ്രഹങ്ങളും  ജാതകന് വേണ്ടത്ര അനുകൂലമായിരിക്കണമെന്നില്ല,ചിലത് വളരെ പ്രതികൂലമാകാനും ഇടയുണ്ട്  അവയുടെ പ്രതികൂല കിരണങ്ങള്‍ ജാതകനെ ശല്യം ചെയ്യും. അവയുടെ രത്നം ധരിച്ചാല്‍ ആ ഗ്രഹങ്ങളുടെ പ്രതികൂല കിരണങ്ങളെ രത്നങ്ങള്‍ തടഞ്ഞു നിറുത്തി കുറെശ്ശെ ജാതകന് അനുകൂലമാക്കുമെന്നാണ് വിശ്വാസം. അത് പല രീതിയിലും ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. എനിക്ക്തന്നെ  ഇത്തരം ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്  ഇന്ന് കമ്പോളത്തില്‍ ലഭ്യമായ രത്നങ്ങള്‍ ഇവയാണ്,
1. പ്രകൃതിയില്‍ നിന്നും ലഭി ക്കുന്നവ ( ഭൂമിയിലെ ഖനികളില്‍ നിന്നും ലഭിക്കുന്നതാണവ)
2. ജീവികളില്‍ നിന്നും ലഭിക്കുന്നവ ( കടലില്‍ നിന്നും ലഭിക്കുന്ന പവിഴവും മുത്തും)
3. സിന്തറ്റിക് – മനുഷ്യനിര്‍മ്മിതമായത് ( രാസപ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിക്കുന്നതാണവ)
ഇതില്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്നവയാണ് ഏറെ    വിശേഷപ്പെട്ടതും അമൂല്യങ്ങളായതും . അവ ലോഹമായാലും കല്ലുകളായാലും അവയ്ക്ക് നമ്മളില്‍ വലിയ സ്വാധീനം ചെലുത്തുവാന്‍ തക്ക ആകര്‍ഷണശക്തിയുള്ളതാണ്,  ലാല്‍ കിത്താബ് എന്ന ഗ്രന്ഥത്തില്‍ ലോഹ ചികിത്സയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ശനി പിണങ്ങി നിന്നാല്‍ തുരുമ്പ് കളയാത്ത ഇരുമ്പ് സൂക്ഷിക്കണമെന്നു പറയുന്നുണ്ട്. അതുപോലെ ചന്ദ്രനു വെള്ളിയും. ഈ പരിഹാര ക്രിയകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പേര്‍ഷ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത് ഇവിടെ പ്രസ്താവിച്ചത് പ്രകൃതിദത്തമായവയ്ക്ക് മനുഷ്യനില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന്  ഓര്‍മ്മിപ്പിക്കുവാനാണ്, കേവലം ലോഹങ്ങള്‍ക്ക് ഇത്തരം  ശക്തിയുണ്ടെങ്കില്‍  അമൂല്യ  രത്നക്ളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?
ജ്യോതിഷപരമായ കാര്യങ്ങള്‍ക്ക് രത്നങ്ങള്‍ ധരിക്കുമ്പോള്‍ അവ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായവ ആണെന്നു ഉറപ്പു വരുത്തണം. അല്ലാത്തവ ധരിച്ചാല്‍ പ്രയോജനം ലഭിക്കില്ലെന്നു മാത്രമല്ല വിപരീത ഫലവും ഉണ്ടാകും. സിന്തറ്റിക് കല്ലുകള്‍ ധാരാളം ഇന്ന് കമ്പോളത്തില്‍ ലഭ്യമാണ്, അവയ്ക്കു നാചുറല്‍ രത്നങ്ങളേക്കാള്‍ ഭംഗികൂടുകയും. വില  വളരെ ആകര്‍ഷണീയവുമായിരിക്കും പല  രത്നവ്യാപാരികളും ചില ജ്യോതിഷികള്‍ പോലും പലപ്പോഴും ഈ  രീതിയില്‍ അറിവില്ലായ്മ  കൊണ്ട്  വഞ്ചിതരാകാറുണ്ട്.അതുകൊണ്ട്  തന്നെ അത്തരം  വ്യാപാരികളില്‍ നിന്നോ ജ്വല്ലറികളില്‍ നിന്നോ രത്നങ്ങള്‍  വാങ്ങുന്നവരും സ്വാഭാവികമായും വഞ്ചിക്കപ്പെടും എന്ന്  പറയേണ്ടതില്ലല്ലോ? അതിനാല്‍ വളരെ വിശ്വസ്തരും വഞ്ചിക്കില്ലായെന്ന് ഉറപ്പുള്ളവരില്‍ നിന്നും മാത്രം രത്നം വാങ്ങുക.  എന്തായാലും വലിയ വില കൊടുത്ത് വാങ്ങുന്നവ ശരിയായതാണെന്ന് ഉറപ്പു വരുത്തുക. ജ്യോതിഷപരമായി ഫലലഭ്യതക്ക് നല്ല രത്നങ്ങല്‍ തന്നെ ഉപയോഗിക്കണം എന്ന്