ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

ജ്യോതിഷ പ്രകാരം ഒരു മനുഷ്യായുസ്സ് 120 വര്‍ഷമാണ്,ഭാരതത്തില്‍ 1000,2000 ഒക്കെ വര്‍ഷങ്ങള്‍ ജീവിച്ച അഗസ്ത്യര്‍,പതജ്ഞലി തുടങ്ങിയ സിദ്ധന്‍മാര്‍ ഉണ്ടായിട്ടുണ്ട്,ഇതെങ്ങനെ സാധിച്ചു?
Anu Raj ന്‍റെ ചോദ്യത്തിനുള്ള മറുപടി വ്യത്യസ്ത കാഴ്ചപ്പാടുള്ളവര്‍ക്ക് പ്രതികരിക്കാവുന്നതാണ്…
മനുഷ്യവര്‍ഷവും,ദേവവര്‍ഷവും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്, സാധാരണ മനുഷ്യന് അസാദ്ധ്യമായ തപസ്സിന്‍റെ ആത്മബലത്താല്‍ മനുഷ്യന്‍ ദൈവതുല്ല്യരാകും എന്നാണ് വിശ്വാസം വേദകാലങ്ങളില്‍ ഇത്തരം അമാനുഷികരായ താപസരെ പറ്റി നാം ധാരാളം കേട്ടിട്ടുണ്ട് അവര്‍ക്ക് വെറും സാധാരണക്കാരായ നമ്മളെക്കാള്‍ ആയുസ്സും,ഒരു മനുഷ്യായുസ്സില്‍ നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ആയിരമായിരം ഇരട്ടി സാരഗ്രഹണശേഷിയുള്ളവരും, ജ്ഞാന സാഗരം നീന്തി കടന്ന മനീഷികളുമാണവര്‍….
വേദവ്യാസന്‍ തന്‍റെ കാലയളവില്‍ രചിച്ച കൃതികളുടെ നൂറിലൊരംശം എഴുതുവാന്‍ സാധാരണ മനുഷ്യനാകുമോ?
രാമായണത്തിലോ മഹാഭാരതത്തിലോ ഇല്ലാത്ത ഏതെങ്കിലും കഥാപാത്രമോ കഥാസന്ദര്‍ഭമോ സൃഷ്ട്ടിക്കാന്‍ നമ്മുടെ സാഹിത്യകാരന്‍ മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?
ഹൃദയശാസ്ത്രക്രിയയെ കുറിച്ച് നാം ചര്‍ച്ചചെയ്ത് തുടങ്ങിയത് ഈ അടുത്ത നാളുകളിലാണ്‌ എന്നാല്‍ സുശ്രുതന്‍ ഇത് വേദകാലത്തെ ചെയ്തിരുന്നു വെറും മുള്ളും കല്ലും പച്ചിലകളുമുപയോഗിച്ച്,
ഇവിടെയാണ് തപശ്ശക്തിയുള്ള നമ്മുടെ പൂര്‍വ്വസൂരികളുടെ വിജ്ഞാനസാഗരത്തിന്റെ ആഴവും പരപ്പും നാം അറിയേണ്ടത്, ലോകത്തെ അറിയിക്കേണ്ടത്…